Search This Blog

16 April 2013

ഉഷ്ണകാല രോഗങ്ങളും സിദ്ധയും

ഉഷ്ണകാല രോഗങ്ങളും സിദ്ധയും - part 1 

ത്വക്ക് രോഗങ്ങൾ 

 
ഉഷ്ണകാലത്ത് അമിതമായി വിയര്ക്കുന്നത് മൂലം ത്വക്ക് രോഗങ്ങൾ  സാധാരണമാണ്. പ്രാധാനമായും വരുന്ന ത്വക്ക് രോഗങ്ങൾ തേമൽ , വിവിധ തരം ചൊറികൾ , പൊള്ളലുകൾ , സൂര്യാഘാതം എന്നിവയാണ് . 
 

തേമൽ :-

ടീനിയ വെർസിക്കോളർ എന്ന ഇനം ബാക്റ്റീരിയ ആണ് പ്രധാനമായും രോഗ ഹേതു. കഴുത്തിനു ചുറ്റും, നെഞ്ചിലും പുറം ഭാഗത്തും , മുഖത്തുമെല്ലാം തേമൽ കാണാറുണ്ട് . വെളുത്ത് വട്ടത്തിലും ചെറുതും വലുതുമായും ഇത് കാണപ്പെടുന്നു. ചെറിയ തോതിൽ ചൊറിച്ചിലും അനുബന്ധമായി ഉണ്ടാകാറുണ്ട് . 
 

ഔഷധം :-

പുറമേ പുരട്ടുന്ന ഔഷധങ്ങളോടൊപ്പം ഉള്ളിൽ കഴിക്കുന്ന ഔഷധങ്ങളുടെ ഉപയോഗത്തിലൂടെ ഈ അസുഖം വളരെ വേഗം ഭേതമാക്കാവുന്നതാണ് . 
അറുഗൻ തൈലം , മൃതാർ ശൃന്ഗി കുഴമ്പ് , അമൃത വെണ്ണ , വംഗ കുഴമ്പ് , പുംഗ തൈലം തുടങ്ങിയ ഔഷധങ്ങൾ പുറമേ പുരട്ടുകയും , പറങ്കിപട്ട ചൂർണം , പറങ്കിപട്ട രസായനം , ഗന്ധക രസായനം, പറങ്കി പട്ട പതംഗം, തുടങ്ങിയ ഔഷധങ്ങളിൽ ഉചിതമായവ തിരഞ്ഞെടുത്ത് ഉള്ളിൽ കൊടുക്കുകയും ആവാം . 
 
ആറ്റു തകര എന്ന് നാം പറയുന്ന ചെടി ഈ രോഗത്തിന് കൈകൊണ്ട ഔഷധമാണ് .  തമിഴിൽ ഇതിന് ശീമ അഗസ്തി എന്നാണ് പരയുന്നത്. ഈ ചെടിയുടെ ഇല ചാറ്‌ എടുത്ത് തേമൽ ഉള്ള ഭാഗത്ത് പുരട്ടുന്നത് ഒരു പാരമ്പര്യ ചികിത്സാ രീതിയാണ്. 
 
സോപ്പിൻറെ ഉപയോഗം പരമാവധി കുറയ്ക്കുകയും എന്നാൽ ത്വക്ക് നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുകയും വേണം . ത്വക്ക് രോഗങ്ങൾ ഉള്ളപ്പോൾ മത്സ്യാഹാരം കഴിയുന്നതും ഒഴിവാക്കണം . 
 
 

വിവിധ തരം ചൊറികൾ :-

 
വേനൽ കാലത്ത് അധികമായി വിയർക്കുകയും ആ വിയർപ്പിൽ പൊടി പടലങ്ങൾ പറ്റിപ്പിറ്റിച്ചിരുന്ന് തൊലിയിൽ ചൊറിയും ചിരങ്ങും മറ്റും ഉന്ദാകുന്നു.  ശരിയായ ശുചിത്വം പാരിക്കുക എന്നുള്ളതാണ് ഇതിന് പ്രധാന പ്രതിവിധിയും പ്രതിരോധവും.  മേല്പ്പറഞ്ഞ ഔഷധങ്ങൾ എല്ലാംതന്നെ ഈ രോഗാവസ്ഥയിലും ഉപയോഗിക്കവുന്നതാണ് . 
 
 

പൊള്ളലുകൾ, സൂര്യാഘാതം 

 

പത്ര മാധ്യമങ്ങളിൽ വളരെ അധികം പ്രദിപാദിക്കുന്ന ഒന്നാണ് സൂര്യാഘാതം . ഇതിന്റെ പ്രത്യാഘാതങ്ങൾ നിരവധിയാണെങ്കിലും തൊലിപ്പുറത്ത് ഉണ്ടാകുന്ന പൊള്ളലുകളാണ് പ്രധാനം. 
ഇതിന് വളരെ ഫലപ്രദമായ ഔഷധങ്ങൾ സിദ്ധ വൈദ്യത്തിൽ ഉണ്ട്. കുങ്കിലിയ  വെണ്ണ എന്ന സിദ്ധ ഔഷധം പൊള്ളലുകൾക്ക്  വളരെ ഫലപ്രധമാണ്. ധാരാളം വെള്ളം കുടിക്കുകയും , ശരീരം തണുപ്പിക്കുന്ന തരത്തിൽ കുളിക്കുകയും ചെയ്യണം.  പുറത്ത് ജോലി ചെയ്യേണ്ട അവസ്ഥ വരികയാണെങ്കിൽ കഴിയുന്നതും തണലുകൾ പ്രയോജനപ്പെടുതുക . 
 
 
 
 

No comments:

Post a Comment

Enter your query here.....